Publicidade

Jó 29

1 ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:

2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ

ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ

ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.

3 അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു;

അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.

4 എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും

സർവ്വശക്തൻ എന്നോടുകൂടെ വസിക്കയും

5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത

എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.

6 അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;

പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

7 ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു.

വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ

8 യൗവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും;

വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.

9 പ്രഭുക്കന്മാർ സംസാരം നിർത്തി,

കൈകൊണ്ടു വായ്പൊത്തും.

10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;

അവരുടെ നാവു അണ്ണാക്കോടു പറ്റും.

11 എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;

എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.

12 നിലവിളിച്ച എളിയവനെയും അനാഥനെയും

തുണയറ്റവനെയും ഞാൻ വിടുവിച്ചു.

13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;

വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.

14 ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു;

എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

15 ഞാൻ കുരുടന്നു കണ്ണും

മുടന്തന്നു കാലും ആയിരുന്നു.

16 ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു;

ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

17 നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു;

അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.

18 എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും;

ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.

19 എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു;

എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.

20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;

എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.

21 മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും;

എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.

22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;

എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.

23 മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;

പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.

24 അവർ നിരാശപ്പെട്ടിരിക്കുമ്പോൾ

ഞാൻ അവരെ നോക്കി പുഞ്ചിരിയിടും;

എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല. 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും;

സൈന്യസഹിതനായ രാജാവിനെപ്പോലെയും

ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-