Publicidade

Jó 17

1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു;

ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

2 എന്റെ അടുക്കെ പരിഹാസമേയുള്ളു;

എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.

3 നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ;

എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു?

4 ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു;

അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല.

5 ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി

കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.

6 അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു;

ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.

7 ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു;

എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ.

8 നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;

നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.

9 നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും;

കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.

10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;

ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു,

എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗം വന്നു.

12 അവർ രാത്രിയെ പകലാക്കുന്നു;

വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.

13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;

ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. 14 ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും

പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.

15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?

ആർ എന്റെ പ്രത്യാശയെ കാണും?

16 അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു;

പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-