Pular para o conteúdo
Publicidade

ഇയ്യോബ് 4

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ?

എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും?

3 നീ പലരേയും ഉപദേശിച്ചു

തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

4 വീഴുന്നവനെ നിന്റെ വാക്കു താങ്ങി

കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.

5 ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു;

നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.

6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?

നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?

7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ?

നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?

8 ഞാൻ കണ്ടേടത്തോളം അന്യായം

ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.

9 ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;

അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.

10 സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും

ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.

11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു;

സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;

12 എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി;

അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.

13 4:13 ഇയ്യോബ് 33:15 മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം

രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ

ഭയവും നടുക്കവും എന്നെ പിടിച്ചു.

14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.

15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു

എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു.

16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു;

എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;

മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:

17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?

നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല;

തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

19 പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു

പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്ര അധികം!

20 ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;

ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.

21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു

അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.