Pular para o conteúdo
Publicidade

ഇയ്യോബ് 28:12,13,20,21,28

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;

ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.

20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?

വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

21 അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;

ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.

28 28:28 സങ്കീർത്തനങ്ങൾ 111:10; സദൃശവാക്യങ്ങൾ 1:7; 9:10 കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;

ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം

എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    12 "എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

    വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?

    13 അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല;

    ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.

    20 "പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?

    വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?

    21 അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;

    ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.

    28 കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;

    ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം

    എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു."

  2. OMCV Versão Contemporânea Aberta em Malaiala

    12 എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?

    വിവേകം വസിക്കുന്ന സ്ഥലം എവിടെ?

    13 അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;

    ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല.

    20 അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?

    വിവേകം വസിക്കുന്ന സ്ഥലം എവിടെ?

    21 ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.

    ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു.

    28 "കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;

    ദോഷം വിട്ടകലുന്നതുതന്നെ വിവേകം,"

    എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.