8 വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ;
ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ
നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.
9 ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്? എന്നു അങ്ങയെ നിഷേധിക്കുവാനും
ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ.