യെരൂശലേമിന്റെ മഹത്ത്വം
1 "എഴുന്നേറ്റു പ്രകാശിക്കുക; നിന്റെ പ്രകാശം വന്നിരിക്കുന്നു;
യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
2 അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു;
നിൻ്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
3 ജനതകൾ നിന്റെ പ്രകാശത്തിലേക്കും
രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.