4 അവിടുന്നല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി
പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല,
കണ്ണുകൊണ്ട് കണ്ടിട്ടുമില്ല.
5 സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ അവിടുന്ന് എതിരേല്ക്കുന്നു;
അവർ അവിടുത്തെ വഴികളിൽ അവിടുത്തെ ഓർക്കുന്നു;
ഞങ്ങൾ പാപംചെയ്തതുകൊണ്ട് അവിടുന്ന് കോപിച്ചു;
ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു;
ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?