Pular para o conteúdo
Publicidade

യെശയ്യാവ് 11:6-9

IRVMAL Indian Revised Version (IRV) - Malayalam

6 ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും;

പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും;

പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും;

ഒരു ചെറിയ കുട്ടി അവയെ നടത്തും.

7 പശു കരടിയോടുകൂടെ മേയും;

അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും;

സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.

8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും;

മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.

9 സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ

ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ

എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും

ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    6 11:6 യെശയ്യാവു 65:25ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. 7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. 8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 11:9 ഹബക്കൂൿ 2:14സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,

    പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും,

    പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും11:6 അഥവാ, കൊഴുത്ത ഊനമില്ലാത്ത ഒരുവയസ്സുള്ള മൃഗവും ഒരുമിച്ചുകഴിയും;

    ഒരു ചെറിയ കുട്ടി അവയെ നയിക്കും.

    7 പശുവും കരടിയും ഒരുമിച്ചു മേയും,

    അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും,

    സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.

    8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,

    മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.

    9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും

    ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല,

    സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ

    ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.