2 യഹോവയുടെ പ്രസാദവർഷവും
നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും
ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും
3 സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും
ദുഃഖത്തിനു പകരം ആനന്ദതൈലവും
വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും
അവൻ എന്നെ അയച്ചിരിക്കുന്നു;
അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും
യഹോവയുടെ നടുതല എന്നും പേരാകും.