Publicidade

Salmos 1

1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും

പാപികളുടെ പാതയിൽ നിൽക്കാതെയും

പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും

ജീവിക്കുന്നവർ അനുഗൃഹീതർ.

2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;

അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.

3 നീർച്ചാലുകൾക്കരികെ നട്ടതും

അതിന്റെ സമയത്തു ഫലം നൽകുന്നതും

ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ—

അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.

4 ദുഷ്ടർ അങ്ങനെയല്ല!

അവർ കാറ്റത്തു പാറിപ്പോകുന്ന

പതിരുപോലെയാണ്.

5 അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും

പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.

6 യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു,

എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-