Publicidade

Salmos 142

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം; അദ്ദേഹം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന.

1 യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു;

കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു.

2 എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു;

എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു.

3 എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ,

എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ.

ഞാൻ പോകേണ്ട പാതകളിൽ

എന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു.

4 എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ,

എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല.

ആരും എന്നെ ശ്രദ്ധിക്കുന്നില്ല;

എനിക്കൊരു അഭയസ്ഥാനവുമില്ല.

5 യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു;

"അങ്ങാണ് എന്റെ സങ്കേതം,

ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി," എന്നു ഞാൻ പറയുന്നു.

6 എന്റെ കരച്ചിൽ കേൾക്കണമേ,

ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;

എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ,

അവർ എന്നെക്കാൾ അതിശക്തരാണ്.

7 ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്,

തടവറയിൽനിന്നും എന്നെ വിടുവിക്കണമേ.

അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം

നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-