Publicidade

Salmos 121

ആരോഹണഗീതം.

1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—

എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?

2 ആകാശവും ഭൂമിയും സൃഷ്ടിച്ച

യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.

3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—

നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;

4 ഇസ്രായേലിന്റെ കാവൽക്കാരൻ

ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.

5 യഹോവ നിന്നെ സംരക്ഷിക്കുന്നു!

നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;

6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,

രാത്രി, ചന്ദ്രനും.

7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—

അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;

8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,

ഇന്നും എന്നെന്നേക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-