Publicidade

Salmos 24

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,

ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;

2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും

ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?

അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?

4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,

വിഗ്രഹത്തിൽ ആശ്രയിക്കാതെയും

വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.

5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും

അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.

6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ,

യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.

7 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;

പുരാതന കവാടങ്ങളേ, ഉയരുക,

മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

8 മഹത്ത്വത്തിന്റെ രാജാവ് ആരാണ്?

ശക്തനും വീരനുമായ യഹോവ,

യുദ്ധവീരനായ യഹോവതന്നെ.

9 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;

പുരാതന കവാടങ്ങളേ, ഉയരുക,

മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്?

സൈന്യങ്ങളുടെ യഹോവ—

അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-