Publicidade

Salmos 15

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും?

അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?

2 കളങ്കരഹിതരായി ജീവിക്കുകയും

നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും

ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;

3 തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും

അയൽവാസിയെ ദ്രോഹിക്കാതെയും

കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;

4 ദുഷ്ടരെ നിന്ദ്യരായി കാണുകയും

യഹോവാഭക്തരെ ബഹുമാനിക്കുകയും;

നഷ്ടം സഹിക്കേണ്ടിവന്നാലും

ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ;

5 പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ;

നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ.

ഇങ്ങനെ ജീവിക്കുന്നവർ

ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-