Publicidade

Salmos 99

1 യഹോവ വാഴുന്നു,

രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ;

അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു

ഭൂമി പ്രകമ്പനംകൊള്ളട്ടെ.

2 യഹോവ സീയോനിൽ ഉന്നതനാകുന്നു;

അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.

3 അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ—

അവിടന്ന് പരിശുദ്ധനാകുന്നു.

4 രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു—

അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു;

അങ്ങ് യാക്കോബിൽ

നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു.

5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ

അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ;

അവിടന്ന് പരിശുദ്ധനാകുന്നു.

6 അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു,

അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും;

അവർ യഹോവയെ വിളിച്ചപേക്ഷിച്ചു

അവിടന്ന് അവർക്ക് ഉത്തരമരുളി.

7 മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി;

അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു.

8 ഞങ്ങളുടെ ദൈവമായ യഹോവേ,

അവിടന്ന് അവർക്ക് ഉത്തരമരുളി;

ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും

അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ.

9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ

തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ,

കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-