Publicidade

Salmos 113

1 യഹോവയെ വാഴ്ത്തുക.

അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക;

യഹോവയുടെ നാമത്തെ വാഴ്ത്തുക.

2 യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും

വാഴ്ത്തപ്പെടുമാറാകട്ടെ.

3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും

യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.

4 യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു,

അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.

5 ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്,

കുനിഞ്ഞ് ആകാശത്തിലുള്ളവയെയും

6 ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന

നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?

7 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു

എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;

8 അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ,

സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.

9 അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി

ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു.

യഹോവയെ വാഴ്ത്തുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-