Publicidade

Salmos 8

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞങ്ങളുടെ കർത്താവായ യഹോവേ,

അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

അങ്ങയുടെ മഹത്ത്വം അവിടന്ന്

ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.

2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ കാണുക.

അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു

വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.

3 അവിടത്തെ വിരലുകളുടെ പണിയായ

ആകാശം,

അങ്ങു സ്ഥാപിച്ച

ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,

4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,

അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?

5 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി;

തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.

6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;

സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—

7 ആടുകൾ, കന്നുകാലികൾ,

കാട്ടിലെ സകലമൃഗങ്ങൾ,

8 ആകാശത്തിലെ പറവകൾ,

സമുദ്രത്തിലെ മത്സ്യങ്ങൾ,

സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.

9 ഞങ്ങളുടെ കർത്താവായ യഹോവേ,

അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

സംഗീതസംവിധായകന്. "പുത്രവിയോഗരാഗത്തിൽ." കുറിപ്പ് കാണുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-