Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 133

ദാവീദിന്റെ ആരോഹണഗീതം.

1 കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത്

എത്ര മനോഹരവും ആനന്ദകരവുമാകുന്നു!

2 അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്,

താടിയിലേക്ക് ഒഴുകുന്ന,

അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി,

അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.

3 അതു സീയോൻപർവതത്തിൽ പതിക്കുന്ന

ഹെർമോൻ ഹിമകണംപോലെയാണ്.

യഹോവ തന്റെ അനുഗ്രഹവും

ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.