Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 110

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു:

"ഞാൻ നിന്റെ ശത്രുക്കളെ

നിന്റെ ചവിട്ടടിയിലാക്കുംവരെ

നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക."

2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും;

"നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!"

3 നിന്റെ യുദ്ധദിവസത്തിൽ,

നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും.

വിശുദ്ധിയുടെ പ്രഭാവത്തിൽ,

ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ110:3 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

യുവാക്കൾ നിന്നിലേക്കു വന്നുചേരും.

4 യഹോവ ശപഥംചെയ്തിരിക്കുന്നു,

ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:

"മൽക്കീസേദെക്കിന്റെ ക്രമപ്രകാരം

അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും."

5 കർത്താവ്110:5 അഥവാ, എന്റെ കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്;

തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.

6 അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും

ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.

7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും110:7 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

അതിനാൽ അവിടന്ന് ശിരസ്സുയർത്തും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.