Publicidade

Salmos 12

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു;

വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു.

2 എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു;

അവർ അധരങ്ങളിൽ മുഖസ്തുതിയും

ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.

3 മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും

അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—

4 അവർ പറയുന്നു,

"ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും;

ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ—

ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?"

5 "പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം,

ഞാൻ ഇപ്പോൾ എഴുന്നേൽക്കും," എന്ന് യഹോവ അരുളിച്ചെയ്യുന്നു.

"അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും."

6 യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു,

കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി,

ശുദ്ധിചെയ്ത വെള്ളിപോലെയാണ്.

7 യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും

ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,

8 മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ

ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു.

സംഗീതസംവിധായകന്. കുറിപ്പ് കാണുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-