Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 2

1 രാഷ്ട്രങ്ങൾ ഗൂഢാലോചന2:1 ചി.കൈ.പ്ര. രോഷം നടത്തുന്നതും

ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?

2 യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി

ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും

ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.

3 "നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം

അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!" എന്ന് അവർ പറയുന്നു.

4 സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു;

കർത്താവ് അവരെ പരിഹസിക്കുന്നു.

5 തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും

തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.

6 "ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു,

സീയോനിൽ2:6 അതായത്, ജെറുശലേമിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ," എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

7 യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു:

അവിടന്ന് എന്നോട് കൽപ്പിച്ചു, "നീ എന്റെ പുത്രനാകുന്നു;

ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.

8 എന്നോടു ചോദിച്ചുകൊള്ളുക,

ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും

ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും.

9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;2:9 അഥവാ, ഭരിക്കും

കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും."

10 അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക;

ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക.

11 ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും

വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.

12 അവിടന്നു കോപാകുലനായി,

മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക,2:12 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.

കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും

അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.