Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 127:1-5

OMCV Versão Contemporânea Aberta em Malaiala

1 യഹോവ വീട് പണിയുന്നില്ലെങ്കിൽ,

നിർമാതാക്കളുടെ അധ്വാനം വ്യർഥം.

യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ,

കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.

2 നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും

വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം,

ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം.

കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.

3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.

ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.

4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ

ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.

5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള

പുരുഷൻ അനുഗൃഹീതൻ.

നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ

അവർ ലജ്ജിതരാകുകയില്ല.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    1 യഹോവ വീടു പണിയാതിരുന്നാൽ

    പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;

    യഹോവ പട്ടണം കാക്കാതിരുന്നാൽ

    കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

    2 നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും

    നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും

    കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ;

    തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.

    3 മക്കൾ, യഹോവ നല്കുന്ന അവകാശവും

    ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.

    4 വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ

    അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

    5 അവയെക്കൊണ്ടു തന്റെ ആവനാഴിക

    നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;

    നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ

    അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.

  2. IRVMAL Indian Revised Version (IRV) - Malayalam

    1 യഹോവ വീടു പണിയാതിരുന്നാൽ

    പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;

    യഹോവ പട്ടണം കാക്കാതിരുന്നാൽ

    കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

    2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും

    വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും

    കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ;

    തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം127:2 ഉറക്കം കൊടുക്കുന്നു.

    3 മക്കൾ, യഹോവ നല്കുന്ന അവകാശവും

    ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ.

    4 വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ

    അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

    5 അവരെക്കൊണ്ട് തന്‍റെ ആവനാഴിക

    നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;

    നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ

    അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.