10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ,
കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം;
അങ്ങയുടെ നല്ല ആത്മാവ്
നീതിപഥത്തിൽ143:10 മൂ.ഭാ. സമഭൂമിയിൽ എന്നെ നടത്തട്ടെ.
11 യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ;
അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ.