Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 150:1-6

OMCV Versão Contemporânea Aberta em Malaiala

1 യഹോവയെ വാഴ്ത്തുക.150:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 6 കാണുക.

ദൈവത്തെ അവിടത്തെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ;

പ്രതാപപൂർണമായ ആകാശവിതാനത്തിൽ അവിടത്തെ സ്തുതിപ്പിൻ.

2 അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ;

അവിടത്തെ സീമാതീതമായ മഹിമകൾക്കായി ദൈവത്തെ സ്തുതിപ്പിൻ.

3 കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ,

കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ.

4 തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ,

തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ.

5 ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ,

അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ.

6 സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.

യഹോവയെ വാഴ്ത്തുക.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    1 യഹോവയെ സ്തുതിപ്പിൻ;

    ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ;

    അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.

    2 അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിപ്പിൻ;

    അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.

    3 കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ;

    വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.

    4 തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ;

    തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.

    5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ;

    അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.

    6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;

    യഹോവയെ സ്തുതിപ്പിൻ.

  2. IRVMAL Indian Revised Version (IRV) - Malayalam

    1 യഹോവയെ സ്തുതിക്കുവിൻ;

    ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ;

    ദൈവത്തിന്‍റെ ബലമുള്ള ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.

    2 ദൈവത്തിന്‍റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ;

    ദൈവത്തിന്‍റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ.

    3 കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ;

    വീണയോടും കിന്നരത്തോടുംകൂടി അവിടുത്തെ സ്തുതിക്കുവിൻ.

    4 തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ;

    തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ.

    5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ;

    അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ.

    6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;

    യഹോവയെ സ്തുതിക്കുവിൻ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.