1 ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം;65:1 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും.
2 പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ,
സകലജനവും അങ്ങയുടെ അടുക്കലേക്കു വരും
3 ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും
അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു.65:3 അഥവാ, പ്രായശ്ചിത്തം കഴിച്ചു