Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 105:12-15

OMCV Versão Contemporânea Aberta em Malaiala

12 അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ,

ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,

13 അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും

ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.

14 അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല;

അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:

15 "എന്റെ അഭിഷിക്തരെ സ്പർശിക്കരുത്;

എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്."

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും

    അവിടെ പരദേശികളും ആയിരുന്നു.

    13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും

    ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.

    14 105:14 ഉല്പത്തി 20:3-7 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല;

    അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:

    15 എന്റെ അഭിഷിക്തന്മാരെ തൊടരുതു,

    എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.

  2. IRVMAL Indian Revised Version (IRV) - Malayalam

    12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും

    പരദേശികളും ആയിരുന്നു.

    13 അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും

    ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്‍റെ അടുക്കലേക്കും പോയിരുന്നു.

    14 അവരെ പീഡിപ്പിക്കുവാൻ കർത്താവ് ആരെയും സമ്മതിച്ചില്ല;

    അവരുടെ നിമിത്തം ദൈവം രാജാക്കന്മാരെ ശാസിച്ചു:

    15 "എന്‍റെ അഭിഷിക്തന്മാരെ തൊടരുത്,

    എന്‍റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുത്" എന്നു പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.