12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും
പരദേശികളും ആയിരുന്നു.
13 അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും
ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു.
14 അവരെ പീഡിപ്പിക്കുവാൻ കർത്താവ് ആരെയും സമ്മതിച്ചില്ല;
അവരുടെ നിമിത്തം ദൈവം രാജാക്കന്മാരെ ശാസിച്ചു:
15 "എന്റെ അഭിഷിക്തന്മാരെ തൊടരുത്,
എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുത്" എന്നു പറഞ്ഞു.