Publicidade

Salmos 61

ദൈവത്തിന്‍റെ സംരക്ഷണത്തിന്‍റെ ഉറപ്പ്
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്‍റെ നിലവിളി കേൾക്കേണമേ;

എന്‍റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.

2 എന്‍റെ ഹൃദയം ക്ഷീണിക്കുമ്പോൾ

ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും;

എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തേണമേ.

3 അവിടുന്ന് എനിക്കൊരു സങ്കേതവും ശത്രുവിന്‍റെ നേരെ

ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.

4 ഞാൻ അങ്ങേയുടെ കൂടാരത്തിൽ എന്നേക്കും വസിക്കും;

അങ്ങേയുടെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.

5 ദൈവമേ, അവിടുന്ന് എന്‍റെ നേർച്ചകൾ കേട്ടു,

തിരുനാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു.

6 അവിടുന്ന് രാജാവിന്‍റെ ആയുസ്സിനെ ദീർഘമാക്കും;

അവന്‍റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.

7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;

അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കേണമേ,

8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും

എന്‍റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-