Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 54

രക്ഷയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. സീഫ്യർ ചെന്നു ശൗലിനോട്: "ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു" എന്നു പറഞ്ഞപ്പോൾ വായ്മൊഴി രൂപം നൽകിയത്.

1 ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ;

അങ്ങേയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരേണമേ.

2 ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ;

എന്‍റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ.

3 അഹങ്കാരികള്‍54:3 അഹങ്കാരികള്‍ അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു;

ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു;

അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.

4 ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു;

കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു54:4 കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു എന്‍റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്.

5 കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും;

അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.

6 സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും;

"യഹോവേ, തിരുനാമം നല്ലത്" എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.

7 കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;

എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.