Publicidade

Salmos 126

മടങ്ങിയെത്തിയ പ്രവാസികളുടെ ഗീതം
ആരോഹണഗീതം.

1 യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ

ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

2 അന്നു ഞങ്ങളുടെ വായിൽ ചിരിയും

ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.

"യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു"

എന്നു ജനതകളുടെ ഇടയിൽ അന്നു പറയപ്പെട്ടു.

3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;

അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.

4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ

ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തേണമേ.

5 കണ്ണുനീരോടെ വിതയ്ക്കുന്നവർ

ആർപ്പോടെ കൊയ്യും.

6 കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും

ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-