Publicidade

Salmos 108

വിജയത്തിനുവേണ്ടിയുള്ള പ്രാർത്ഥന
ഒരു ഗീതം; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു;

ഞാൻ പാടും; എന്‍റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും.

2 വീണയും കിന്നരവുമേ, ഉണരുവിൻ;

അതിരാവിലെ ഞാൻ തന്നെ ഉണരും.

3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും;

ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും.

4 അങ്ങേയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു;

അങ്ങേയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

5 ദൈവമേ, അങ്ങ് ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ;

അങ്ങേയുടെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.

6 അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്

അങ്ങേയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.

7 ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്:

"ഞാൻ ആനന്ദത്തോടെ ശെഖേമിനെ വിഭാഗിച്ച്

സുക്കോത്ത് താഴ്വരയെ അളക്കും.

8 ഗിലെയാദ് എനിക്കുള്ളത്;

മനശ്ശെയും എനിക്കുള്ളത്;

എഫ്രയീം എന്‍റെ ശിരോകവചവും

യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.

9 മോവാബ് എനിക്ക് കഴുകുവാനുള്ള പാത്രം;

ഏദോമിന്മേൽ ഞാൻ എന്‍റെ ചെരിപ്പ് എറിയും;

ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും."

10 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും?

ഏദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും?

11 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?

ദൈവമേ, അങ്ങ് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.

12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ;

മനുഷ്യന്‍റെ സഹായം വ്യർത്ഥമല്ലയോ?.

13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;

ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-