Publicidade

Salmos 101

രാജാവിന്‍റെ പ്രതിജ്ഞ
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും;

യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും.

2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും;

എപ്പോൾ അങ്ങ് എന്‍റെ അടുക്കൽ വരും?

ഞാൻ എന്‍റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.

3 ഞാൻ ഒരു നീചകാര്യവും എന്‍റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല;

ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു;

ഞാൻ അതിൽ പങ്കുചേരുകയില്ല.

4 വക്രഹൃദയം എന്നോട് അകന്നിരിക്കും;

ദുഷ്ടത ഞാൻ അറിയുകയില്ല.

5 കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;

ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.

6 ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന്

എന്‍റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു;

നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.

7 വഞ്ചനചെയ്യുന്നവൻ എന്‍റെ വീട്ടിൽ വസിക്കുകയില്ല;

ഭോഷ്ക് പറയുന്നവൻ എന്‍റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.

8 യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയുംവരെ

ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-