Publicidade

Salmos 128

ദൈവഭക്തന്‍റെ പ്രതിഫലം
ആരോഹണഗീതം.

1 യഹോവയെ ഭയപ്പെട്ട്, അവിടുത്തെ

വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;

2 നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;

നീ ഭാഗ്യവാൻ; നിനക്കു നന്മവരും.

3 നിന്‍റെ ഭാര്യ നിന്‍റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും

നിന്‍റെ മക്കൾ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.

4 യഹോവാഭക്തനായ പുരുഷൻ

ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

5 യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും;

നിന്‍റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്‍റെ നന്മ കാണും.

6 നിന്‍റെ മക്കളുടെ മക്കളെയും നീ കാണും.

യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-