Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 67

വിളവെടുപ്പിനു ശേഷമുള്ള സ്തോത്രഗാനം

സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.

1 ദൈവം നമ്മളോട് കൃപ ചെയ്തു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;

കർത്താവ് തന്‍റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.

2 അങ്ങേയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും

അറിയേണ്ടതിന് തന്നെ.

3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും;

സകലജനതകളും അങ്ങയെ സ്തുതിക്കും.

4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;

അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച്

ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.

5 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും;

സകലജനതകളും അങ്ങയെ സ്തുതിക്കും.

6 ഭൂമി അതിന്‍റെ അനുഭവം തന്നിരിക്കുന്നു;

ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.

7 ദൈവം നമ്മെ അനുഗ്രഹിക്കും;

ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.