Publicidade

Salmos 82

നീതിക്ക് വേണ്ടിയുള്ള ഒരു അപേക്ഷ
സംഗീതപ്രമാണിക്ക്; ആസാഫിന്‍റെ ഒരു സങ്കീർത്തനം.

1 ദൈവം ദേവസഭയിൽ നില്ക്കുന്നു;

അവിടുന്ന് ദൈവങ്ങള്‍ എന്നു വിളിക്കുന്നവരുടെ ഇടയിൽ ന്യായം വിധിക്കുന്നു.

2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും

ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.

3 എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ;

പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.

4 എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ;

ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.

5 അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;

ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.

6 "നിങ്ങൾ ദേവന്മാർ ആകുന്നു" എന്നും

"നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്മാർ" എന്നും ഞാൻ പറഞ്ഞു.

7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;

പ്രഭുക്കന്മാരിൽ ഒരുവനെപ്പോലെ ഹതരാകും.

8 ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കേണമേ;

അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-