Publicidade

Salmos 115

യഹോവ സ്തുതി അർഹിക്കുന്നു

1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,

അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം

അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ.

2 "അവരുടെ ദൈവം എവിടെ?"

എന്നു ജനതകൾ പറയുന്നതെന്തിന്?

3 നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;

തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.

4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;

മനുഷ്യരുടെ കൈവേല തന്നെ.

5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;

കണ്ണുണ്ടെങ്കിലും കാണുന്നില്ല.

6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;

മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;

കാലുണ്ടെങ്കിലും നടക്കുന്നില്ല;

തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല.

8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;

അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.

9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;

കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;

10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;

ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.

11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;

ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.

12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും;

ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;

ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

13 ദൈവം യഹോവാഭക്തന്മാരായ

ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;

നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ

നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;

ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.

17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും

യഹോവയെ സ്തുതിക്കുന്നില്ല.

18 നാമോ, ഇന്നുമുതൽ എന്നേക്കും

യഹോവയെ വാഴ്ത്തും.

യഹോവയെ സ്തുതിക്കുവിൻ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-