Publicidade

Salmos 142

സംരക്ഷകനായ ദൈവം
ദാവീദിന്‍റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന.

1 ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു;

ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.

2 ദൈവത്തിന്‍റെ സന്നിധിയിൽ ഞാൻ എന്‍റെ സങ്കടം പകരുന്നു;

എന്‍റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു.

3 എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ

അവിടുന്ന് എന്‍റെ പാത അറിയുന്നു.

ഞാൻ നടക്കുന്ന പാതയിൽ

അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.

4 എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ;

എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ.

ശരണം എനിക്ക് നഷ്ടമായിരിക്കുന്നു;

എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.

5 യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു;

"അവിടുന്ന് എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത്

എന്‍റെ ഓഹരിയും ആകുന്നു" എന്നു ഞാൻ പറഞ്ഞു.

6 എന്‍റെ നിലവിളിക്ക് ചെവിതരേണമേ.

ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;

എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ

അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.

7 ഞാൻ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ

എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ;

അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ

നീതിമാന്മാർ എന്‍റെ ചുറ്റം വന്നുകൂടും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-