Publicidade

Salmos 96

രാജാധിരാജാവായ ദൈവം

1 യഹോവയ്ക്കു ഒരു പുതിയ പാട്ട് പാടുവിൻ;

സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ.

2 യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ;

നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ.

3 ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും

സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ.

4 യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു;

അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.

5 ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;

യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.

6 ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും

ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.

7 ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ;

മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.

8 യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ;

തിരുമുൽകാഴ്ചയുമായി അവിടുത്തെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.

9 വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ;

സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ.

10 "യഹോവ വാഴുന്നു;

ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു;

അവിടുന്ന് ജനതകളെ നേരോടെ വിധിക്കും" എന്നു ജനതകളുടെ ഇടയിൽ പറയുവിൻ.

11 ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും

സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.

12 വയലും അതിലുള്ള സകലവും ആഹ്ളാദിക്കട്ടെ;

അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും.

13 യഹോവയുടെ സന്നിധിയിൽ തന്നെ;

ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു;

കർത്താവ് ഭൂലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി വിധിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-