Publicidade

Salmos 3

പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തിൽ ആശ്രയിക്കുക
ദാവീദ് തന്‍റെ മകനായ അബ്ശാലോമിന്‍റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം.

1 യഹോവേ, എന്‍റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!

എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.

2 "അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല" എന്നു

എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ

3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും

എന്‍റെ മഹത്വവും എന്‍റെ തല ഉയർത്തുന്നവനും ആകുന്നു.

4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;

അവിടുന്ന് തന്‍റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

5 ഞാൻ കിടന്നുറങ്ങി;

യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന

ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

7 യഹോവേ, എഴുന്നേല്ക്കേണമേ;

എന്‍റെ ദൈവമേ, എന്നെ രക്ഷിക്കേണമേ.

അവിടുന്ന് എന്‍റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു;

നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.

8 ജയം യഹോവക്കുള്ളതാകുന്നു;

അവിടുത്തെ അനുഗ്രഹം അങ്ങേയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-