Publicidade

Salmos 1

രണ്ടു വഴികള്‍

1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും

പാപികളുടെ വഴിയിൽ നില്‍ക്കാതെയും

പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്

അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

3 അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും

തക്കകാലത്ത് ഫലം കായ്ക്കുന്നതും

ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;

അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും.

4 ദുഷ്ടന്മാർ അങ്ങനെയല്ല;

അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു.

5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും

പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്‍ക്കുകയില്ല.

6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;

ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-