Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 129

ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന

ആരോഹണഗീതം.

1 യിസ്രായേൽ പറയേണ്ടത്:

"അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

2 അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

എങ്കിലും അവർ എന്നെ ജയിച്ചില്ല.

3 ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു;

ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി."

4 യഹോവ നീതിമാനാകുന്നു;

അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു129:4 അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു അവിടുന്ന് ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.

5 സീയോനെ വെറുക്കുന്നവരെല്ലാം

ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.

6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന

പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ

കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.

8 "യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;

യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു"

എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.