Publicidade

Salmos 121

ദൈവം എന്‍റെ രക്ഷകൻ
ആരോഹണഗീതം.

1 ഞാൻ എന്‍റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു;

എനിക്ക് സഹായം എവിടെനിന്ന് വരും?

2 എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും

ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.

3 നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല;

നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

4 യിസ്രായേലിന്‍റെ പരിപാലകൻ

മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

5 യഹോവ നിന്‍റെ പരിപാലകൻ;

യഹോവ നിന്‍റെ വലത്തുഭാഗത്ത് നിനക്കു തണൽ.

6 പകൽ സൂര്യനോ

രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.

7 യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും.

കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും.

8 യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും

ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-