Publicidade

Salmos 141

ആശ്രയത്തിനായി അപേക്ഷിക്കുന്നു
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;

എന്‍റെ അടുക്കലേക്ക് വേഗം വരേണമേ;

ഞാൻ അങ്ങേയോട് അപേക്ഷിക്കുമ്പോൾ

എന്‍റെ അപേക്ഷ കേൾക്കേണമേ.

2 എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും

എന്‍റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ.

3 യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിർത്തി,

എന്‍റെ അധരദ്വാരം കാക്കേണമേ.

4 ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ

എന്‍റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ;

അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.

5 നീതിമാൻ എന്നെ അടിക്കുന്നത് ദയ;

അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ;

എന്‍റെ തല അത് വിലക്കാതിരിക്കട്ടെ;

ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.

6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും;

എന്‍റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും.

7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ

ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്‍റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.

8 കർത്താവായ യഹോവേ, എന്‍റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു.

ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്‍റെ പ്രാണനെ നിരാലംബമാക്കരുതേ.

9 അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും

ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കേണമേ.

10 ഞാൻ രക്ഷപെടുമ്പോൾ

ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-