Publicidade

Salmos 52

ദുർജനത്തിനുള്ള മുന്നറിയിപ്പ്
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ധ്യാനം. ഏദോമ്യനായ ദോവേഗ് ശൗലിനോട്: "ദാവീദ് അഹീമേലെക്കിന്‍റെ വീട്ടിൽ വന്നിരുന്നു" എന്നറിയിച്ചപ്പോൾ രൂപം നൽകിയത്.

1 അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്?

ദൈവത്തിന്‍റെ ദയ ശാശ്വതമാകുന്നു.

2 ചതിയനായ നിന്‍റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ

ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

3 നീ നന്മയെക്കാൾ തിന്മയെയും

നീതി സംസാരിക്കുന്നതിനേക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

4 നിന്‍റെ വഞ്ചനയുള്ള നാവ്

നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു.

5 ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും;

നിന്‍റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും.

ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ.

6 നീതിമാന്മാർ അത് കണ്ടു ഭയപ്പെടും;

അവർ അവനെച്ചൊല്ലി ചിരിക്കും.

7 "ദൈവത്തെ ശരണമാക്കാതെ

തന്‍റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും

ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ" എന്നു പറയും,

8 ഞാനോ, ദൈവത്തിന്‍റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു;

ഞാൻ ദൈവത്തിന്‍റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.

9 അങ്ങ് അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും അങ്ങേക്ക് സ്തോത്രം ചെയ്യും;

ഞാൻ തിരുനാമത്തിൽ പ്രത്യാശവക്കും;

അങ്ങേയുടെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-