Publicidade

Salmos 23

യഹോവ ഇടയനാകുന്നു
ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവ എന്‍റെ ഇടയനാകുന്നു;

എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.

2 പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു;

സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.

3 അവിടുന്ന് എന്‍റെ പ്രാണനെ തണുപ്പിക്കുന്നു;

തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

4 മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും

ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;

അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ;

അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

5 എന്‍റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;

എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;

എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.

6 നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;

ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-