Publicidade

Salmos 5

മാർഗ്ഗനിർദേശത്തിനായുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്‍റെ വാക്കുകൾ കേൾക്കേണമേ;

എന്‍റെ ധ്യാനം ശ്രദ്ധിക്കേണമേ;

2 എന്‍റെ രാജാവും എന്‍റെ ദൈവവുമേ,

എന്‍റെ കരച്ചിലിന്‍റെ ശബ്ദം കേൾക്കേണമേ;

അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.

3 യഹോവേ, രാവിലെ എന്‍റെ പ്രാർത്ഥന കേൾക്കേണമേ;

രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു.

4 അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;

ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല.

5 അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല;

നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകയ്ക്കുന്നു.

6 വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും;

രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;

7 ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു

അങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.

8 യഹോവേ, എന്‍റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ;

എന്‍റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ.

9 അവരുടെ വായിൽ ഒട്ടും നേരില്ല;

അവരുടെ അന്തരംഗം നാശകൂപം തന്നെ;

അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു;

നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.

10 ദൈവമേ അവരെ കുറ്റം വിധിക്കേണമേ;

അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;

അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;

അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.

11 എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;

അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;

തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും;

12 യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും;

പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-