Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 49

സമ്പത്തിലുള്ള ആശ്രയം വിവേകശൂന്യമാണ്

സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 സകലജനതകളുമേ, ഇത് കേൾക്കുവിൻ;

സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.

2 സാമാന്യജനവും ശ്രേഷ്ഠജനവും

ധനവാന്മാരും ദരിദ്രന്മാരും തന്നെ.

3 എന്‍റെ അധരം ജ്ഞാനം പ്രസ്താവിക്കും;

എന്‍റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

4 ഞാൻ സദൃശവാക്യത്തിന് എന്‍റെ ചെവിചായിക്കും;

കിന്നരനാദത്തോടെ എന്‍റെ കടങ്കഥ കേൾപ്പിക്കും.

5 ആപത്തുകാലത്ത്, ശത്രുക്കൾ

എന്‍റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.

6 തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും

ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു.

7 സത്യമായി, സ്വയം വീണ്ടെടുക്കുവാനോ49:7 സ്വയം വീണ്ടെടുക്കുവാനോ മറ്റൊരുത്തനും അവന്‍റെ സഹോദരനെ വീണ്ടെടുക്കുവാന്‍

ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.

8 അവരുടെ പ്രാണന്‍റെ വീണ്ടെടുപ്പ് വിലയേറിയത്;

അത് ഒരുനാളും സാധിക്കുകയില്ല.

9 സഹോദരൻ ശവക്കുഴി കാണാതെ

എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് തന്നെ

10 ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും

അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ.

11 തങ്ങളുടെ ശവക്കുഴികള്‍49:11 ശവക്കുഴികള്‍ അവരുടെ അകത്തെ വിചാരങ്ങള്‍ ശാശ്വതമായും

അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും

എന്നാകുന്നു അവരുടെ വിചാരം;

അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.

12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല.

അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.

13 ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു;

അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ. സേലാ.

14 അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു;

മൃത്യു അവരെ മേയിക്കുന്നു;

നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും;

അവരുടെ സൗന്ദര്യം ഇല്ലാതെയാകും;

അവര്‍ നേരെ പാതാളത്തിലേക്ക്‌ ഇറങ്ങുന്നു.

15 എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;

അവിടുന്ന് എന്നെ കൈക്കൊള്ളും. സേലാ.

16 ഒരുവൻ ധനവാനായി ഭവിച്ചാലും

അവന്‍റെ ഭവനത്തിന്‍റെ മഹത്വം49:16 മഹത്വം സമ്പത്ത് വർദ്ധിച്ചാലും നീ ഭയപ്പെടരുത്.

17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല;

അവന്‍റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.

18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു സ്വയം പറഞ്ഞു;

നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

19 അവൻ തന്‍റെ പിതാക്കന്മാരുടെ തലമുറയോട് ചേരും;

അവർ ഒരുനാളും വെളിച്ചം കാണുകയില്ല.

20 ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ

നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.