Publicidade

Salmos 20

വിജയത്തിനായുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവ കഷ്ടകാലത്ത് നിനക്കു ഉത്തരമരുളുമാറാകട്ടെ;

യാക്കോബിന്‍റെ ദൈവത്തിന്‍റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.

2 കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ;

സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.

3 നിന്‍റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ;

നിന്‍റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.

4 നിന്‍റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്കു നല്കട്ടെ;

നിന്‍റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ.

5 ഞങ്ങൾ നിന്‍റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും;

ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തിൽ കൊടി ഉയർത്തും;

യഹോവ നിന്‍റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.

6 യഹോവ തന്‍റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു;

കർത്താവ് തന്‍റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്‍റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.

7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;

ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും.

8 അവർ കുനിഞ്ഞ് വീണുപോയി;

എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്‍ക്കുന്നു.

9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ;

ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-