Publicidade

Salmos 13

വിടുതലിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും?

എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും?

2 എത്രത്തോളം ഞാൻ എന്‍റെ ഉള്ളിൽ ചിന്താകുലനായി

എന്‍റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും?

എത്രത്തോളം എന്‍റെ ശത്രു എന്‍റെ മേൽ ഉയർന്നിരിക്കും?

3 എന്‍റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ;

ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.

4 "ഞാൻ അവനെ തോല്പിച്ചുകളഞ്ഞു" എന്നു എന്‍റെ ശത്രു പറയരുതേ;

ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്‍റെ വൈരികൾ ഉല്ലസിക്കുകയും അരുതേ.

5 ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു;

എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും.

6 യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട്

ഞാൻ അവിടുത്തേക്ക് പാട്ടുപാടും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-