Publicidade

Salmos 122

യെരൂശലേമിനുവേണ്ടിയുള്ള പ്രാർത്ഥന
ദാവീദിന്‍റെ ഒരു ആരോഹണഗീതം.

1 "യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം" എന്നു

അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ

നിന്‍റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.

3 തമ്മിൽ ഇണക്കിയ നഗരമായി

പണിതിരിക്കുന്ന യെരൂശലേമേ!

4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ,

യിസ്രായേലിനു സാക്ഷ്യത്തിനായി

യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.

5 അവിടെ ന്യായാസനങ്ങൾ,

ദാവീദുഗൃഹത്തിന്‍റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.

6 യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ;

"നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.

7 നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും

നിന്‍റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.

8 എന്‍റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം

നിന്നിൽ സമാധാനം ഉണ്ടാകട്ടെ" എന്നു ഞാൻ പറയും.

9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം

ഞാൻ നിന്‍റെ നന്മ അന്വേഷിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-